ആപ്പ്ജില്ല

ആറന്മുളയിലെ വിജയം: അവകാശവുമായി സഭ; തള്ളിപ്പറഞ്ഞ് വീണ

ആറന്മുളയിൽ വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന ഓ‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തെ തിരസ്കരിക്കുന്നതായി വീണ ജോർജ്.

TNN 21 May 2016, 12:49 pm
ആറന്മുളയിൽ വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന ഓ‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തെ തിരസ്കരിക്കുന്നതായി വീണ ജോർജ്. തോൽപ്പിക്കും എന്നു പറഞ്ഞ് വീടുകയറി പ്രചരണം നടത്തിയവരുടെ പിന്തുണ വേണ്ടെന്ന് വീണ പറഞ്ഞു. സിപിഎമ്മുകാരുടെ പ്രവർത്തന മികവാണ് വിജയം സമ്മാനിച്ചത്. അല്ലാതെ ഓ‍ത്തഡോക്സ് സഭയല്ലെന്നും വീണ ജോർജ് പ്രതികരിച്ചു.
Samayam Malayalam veena george rejects orthodox sabha in her victory
ആറന്മുളയിലെ വിജയം: അവകാശവുമായി സഭ; തള്ളിപ്പറഞ്ഞ് വീണ


തനിക്ക് ഏറ്റവും എതിർപ്പുണ്ടായത് സഭയിൽ നിന്നാണ്. തോൽപ്പിക്കാനായി ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും ഓർത്തഡോക്സ് സഭ യോഗം ചേർന്നു. പത്തനംതിട്ടയിൽ ചേർന്ന യോഗത്തിൽ വീണ ജോർജിനെ വിജയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. അച്ചന്മാരും തനിക്കെതിരെ പ്രവർത്തിച്ചു. എന്നാൽ കത്തോലിക്കാ, മർത്തോമാ, യാക്കോബായ സഭാംഗങ്ങളും ഈഴവ സമുദായവും മികച്ച പിന്തുണ നൽകിയെന്നും വീണ ജോ‍ർജ് പറഞ്ഞു.

വീണ സഭയുടെ മകൾ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നും അവകാശപ്പെട്ട് സഭയുടെ ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡിലാണ് ലേഖനം വന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്