ആപ്പ്ജില്ല

ഭൂരിപക്ഷ സമുദായം വോട്ട് ബാങ്കായി മാറണം; തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിർത്തണമെന്ന് വെള്ളാപ്പള്ളി

അപ്രധാനമായ കാര്യങ്ങൾക്ക് പരസ്പരം തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിറുത്തി നിലനിൽപ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

Samayam Malayalam 3 Jan 2021, 6:09 pm
ആലപ്പുഴ: ഭൂരിപക്ഷ സമുദായത്തിന്‍റെ ഐക്യ ആഹ്വാനവുമായി എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് ഭൂരിപക്ഷ സമുദായ ഐക്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞത്. സാമൂഹ്യ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസും പരസ്പരം തലതല്ലിക്കീറുന്ന ശൈലി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Samayam Malayalam Vellappally Natesan
വെള്ളാപ്പള്ളി നടേശൻ. PHOTO: Vellappally Natesan/facebook


സാമൂഹ്യനീതിക്കായി ഭൂരിപക്ഷ സമുദായം വോട്ടുബാങ്കായി മാറേണ്ട കാലം അതിക്രമിച്ചു. ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്‌ലിം സമുദായം അപ്രമാദിത്തം നേടിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയും വിമർശിച്ചു.

Fact Check : അബദ്ധവശാൽ ഡൽഹീ പോലീസിന്റെ വെടിയേറ്റ് മുസ്ലീം സ്ത്രീക്ക് പരിക്ക്: എന്നാൽ സത്യം ഇങ്ങനെയോ

മുസ്‌ലിം ലീഗ് നേതാക്കള്‍ ക്രൈസ്തവ സഭകളുടെ തിണ്ണനിരങ്ങുന്നത് അശ്ലീലമായ ഒത്തുകളിയുടെ ഭാഗമായാണ്. ഈ വിവേചനം ക്രൈസ്തവ സഭകള്‍ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഇത് അപകടമാണെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

ഇവിടുത്തെ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്ന് ഹിന്ദുക്കൾ ആഗ്രഹിക്കുന്നത് സത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭൂരിപക്ഷ ജനതയുടെ ദുരവസ്ഥയ്ക്കു കാരണം അവർക്കിടയിലെ അനൈക്യമാണ്. തെരുവില്‍ത്തല്ലുന്ന രീതി അവസാനിപ്പിക്കണം. മുന്‍പുണ്ടായ ഐക്യമുന്നേറ്റം രാഷ്ട്രീയ നേതാക്കളും ഇതര സമുദായങ്ങളും ചേര്‍ന്നാണു പൊളിച്ചതെന്നും അദ്ദേഹം പറയുന്നു.

വാക്സിൻ വിതരണത്തിന് കേരളം സുസജ്ജം; കേന്ദ്രനിര്‍ദേശം നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

'അപ്രധാനമായ കാര്യങ്ങൾക്ക് പരസ്പരം തലതല്ലിക്കീറി തെരുവിൽ തല്ലുന്ന ശൈലി നിറുത്തി നിലനിൽപ്പിനായെങ്കിലും ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട, വോട്ടുബാങ്കാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നഷ്ടങ്ങളെക്കുറിച്ച് പരിതപിക്കാതെ, പതംപറയാതെ ഭാവിയിലെ നേട്ടങ്ങൾക്കായും ഭാവിതലമുറയുടെ സുരക്ഷിതത്വത്തിനായും ചിന്തിക്കേണ്ട സമയമാണിത്.' വെള്ളാപ്പള്ളി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്