ആപ്പ്ജില്ല

സുധീരന്റെ രാജി: കോൺഗ്രസിന് ഇനി നല്ല കാലമെന്ന് വെള്ളാപ്പള്ളി

"എയ്ക്കും ഐയ്ക്കും വേണ്ട പിന്നെ എന്തിനാ ഇങ്ങനൊരാളെന്നും"

TNN 10 Mar 2017, 1:41 pm
ആലപ്പുഴ: വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് നല്ല കാര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിന് ഇനി നല്ല കാലം വരുമെന്ന് വെള്ളാപ്പള്ളി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam vellappally natesan mocks at kppc president v m sudheerans resignation
സുധീരന്റെ രാജി: കോൺഗ്രസിന് ഇനി നല്ല കാലമെന്ന് വെള്ളാപ്പള്ളി


സുധീരനെ ഒഴിവാക്കിയാലേ കോൺഗ്രസ് നന്നാകുള്ളൂ എന്ന് താൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എയ്ക്കും ഐയ്ക്കും വേണ്ട പിന്നെ എന്തിനാ ഇങ്ങനൊരാളെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

അനാരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സുധീരൻ രാജിവെക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏതാനും ദിവസം മുന്‍പ് കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ തെന്നിവീണ് സുധീരന് പരിക്കേറ്റിരുന്നു.

Vellappally Natesan mocks at V.M. Sudheeran's resignation from KPCC president position

V. M Sudheeran's resignation: Congress will have good days says Vellappally Natesan.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്