ആപ്പ്ജില്ല

സമരം തീര്‍ന്നിട്ടും വിവാദം തീരാതെ കൊല്ലം വെള്ളാപ്പള്ളി നഴ്‍സിങ് കോളേജ്

സ്വവർഗരതിക്കാർ എന്ന് വിളിച്ചു... പ്രിൻസിപ്പലിന് എതിരെ വിദ്യാർഥികൾ...

TNN 17 Feb 2017, 12:22 pm
കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊല്ലം വെള്ളാപ്പള്ളി നടേശന്‍ ഷഷ്ടിപൂര്‍ത്തി കോളേജില്‍ നടന്ന വിദ്യാര്‍ഥി സമരം അവസാനിച്ചിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
Samayam Malayalam vellappally principals lesbian remarks stirs row
സമരം തീര്‍ന്നിട്ടും വിവാദം തീരാതെ കൊല്ലം വെള്ളാപ്പള്ളി നഴ്‍സിങ് കോളേജ്


സമരത്തിനിടയില്‍ വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ ആര്‍. രേഖ മോശമായി സംസാരിച്ചെന്നാണ് പുതിയ ആരോപണം. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന സമരവിഷയം. 250 വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന കോളേജില്‍ ഒറ്റ ടോയ്‍ലറ്റ് മാത്രമാണുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇതടക്കം പതിമൂന്ന് വിഷയങ്ങളിലായിരുന്നു സമരം.

എന്നാല്‍ സമരത്തിന്‍റെ യഥാര്‍ഥ ലക്ഷ്യം, മൊബൈലുപയോഗിക്കാനുള്ള അവകാശത്തിന് വേണ്ടിയാണെന്ന് മാനേജ്‍മെന്‍റ് പറഞ്ഞിരുന്നു. ഇതിന് പുറമെ സമരക്കാരായ പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ സ്വവര്‍ഗരതിക്കാര്‍ എന്ന് വിളിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.ഈ പരാമർശത്തിൽ പ്രിൻസിപ്പൽ പിന്നീട് മാപ്പു പറഞ്ഞിരുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എസ്എഫ്ഐ പ്രവർത്തകരോട് വിദ്യാർഥിനികളെ ബന്ധിച്ച് മോശമായ അഭിപ്രായങ്ങൾ അധ്യാപകർ സൃഷ്ടിച്ചതായും വിദ്യാർഥികൾക്ക് പരാതിയുണ്ട്.

സമരത്തില്‍ വിദ്യാര്‍ത്ഥികളുയര്‍ത്തിയ ആവശ്യങ്ങളില്‍ എസ്എന്‍ ട്രസ്റ്റ് ട്രഷറര്‍ ഡോ എന്‍ ജയകുമാറിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമുണ്ടായി. അടച്ചിട്ട ശുചിമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് തുറന്നുകൊടുക്കാനും, എല്ലാമണിക്കൂറിലും അഞ്ച് മിനുട്ട് വീതം ഇടവേള അനുവദിക്കാനും മാനേജ്‌മെന്റ് സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Vellappally Principal's 'lesbian' remarks stirs row

Students in Kollam Vellappally college of Nursing have alleged Principle of making derogatory comments about female students.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്