ആപ്പ്ജില്ല

വേങ്ങര: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് കോടിയേരി

വേങ്ങരയിലെ ഇടതു പക്ഷ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും

TNN 15 Sept 2017, 9:47 am
മലപ്പുറം: വർഗീയതക്കെതിരായ പോരാട്ടത്തിനായിരിക്കും വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുൻ‌തൂക്കം നൽകുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫാസിസത്തെ നേരിടാൻ മുസ്ലിം ലീഗിന് കഴിയില്ലെന്നും കോടിയേരി ആരോപിച്ചു. ഹിന്ദു വർഗീയതയെ മുസ്ലിം വർഗീയത കൊണ്ട് നേരിടാനാകില്ല.
Samayam Malayalam vengara kodiyeri balakrishnan speaks against muslim league
വേങ്ങര: മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് കോടിയേരി


വേങ്ങരയിലെ ഇടതു പക്ഷ സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥി തന്നെയായിരിക്കും വേങ്ങരയിൽ നിന്ന് മത്സരിക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു. ജാതി മത ഘടകങ്ങൾ നോക്കി ഇടത് പക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്നും മുസ്ലിം ലീഗിനെതിരെ ശക്തമായ മത്സരം കാഴ്‌ച വെക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Vengara: Kodiyeri Balakrishnan speaks against Muslim League

CPM state general secretary Kodiyeri Balakrishnan says Muslim league will not be able to fight against fascism in Vengara byelection

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്