ആപ്പ്ജില്ല

കേരളത്തില്‍ എല്ലായിടത്തും താമര വിരിയും: വെങ്കയ്യ നായിഡു

കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് വെങ്കയ്യ നായിഡു അവകാശപ്പെട്ടു

TNN 18 Jan 2017, 4:23 pm
കോട്ടയം: കേരളത്തില്‍ എല്ലായിടത്തും അടുത്ത തെരഞ്ഞെടുപ്പോടെ താമര വിരിയുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂല അന്തരീക്ഷമാണുള്ളതെന്ന് വെങ്കയ്യ നായിഡു അവകാശപ്പെട്ടു.
Samayam Malayalam venkaiyah naidu inaugurates bjp state council meet
കേരളത്തില്‍ എല്ലായിടത്തും താമര വിരിയും: വെങ്കയ്യ നായിഡു


മോദി അനുകൂല വികാരമാണ് കേരളത്തിലെങ്ങും ഇപ്പോഴുള്ളതെന്നും ഇരു മുന്നണികളുടെയും അവിശുദ്ധ കൂട്ടുകെട്ടിനെ മറികടന്ന് അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തില്‍ ഏറ്റവും മുന്നിലെത്തും വെങ്കയ്യ നായിഡു പറഞ്ഞു. ഒ രാജഗോപാലിന്‍റെ വിജയം ഒരു മികച്ച തുടക്കമാണ്. ഉത്തര്‍പ്രദേശിലെ എസ്.പി- കോണ്‍ഗ്രസ് സഖ്യത്തെ വെങ്കയ്യ നായിഡു പരിഹസിച്ചു. അച്ഛനെ ഉപേക്ഷിച്ച മകന്‍ മറ്റൊരു മകനുമായി കൂട്ടു കൂടുന്നുവെന്ന് നായിഡു പ്രസ്താവിച്ചു.

Venkaiyah Naidu inaugurates BJP state Council meet

Venkaiah Naidu inaugurates State Council meet at Kottayam. BJP will come first in Kerala by next election, says Naidu

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്