ആപ്പ്ജില്ല

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എറണാകുളത്ത് മത്സരിക്കുമെന്ന് കെ.വി.തോമസ്

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന്‍റെ പേരില്‍ പാര്‍ട്ടിയുമായി ഭിന്നതയില്ലെന്നും താന്‍ പാര്‍ട്ടിയില്‍ സജീവമാണെന്നും കെ.വി.തോമസ്

Samayam Malayalam 22 Sept 2019, 11:26 am
കൊച്ചി: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യക്തി താത്പര്യങ്ങള്‍ക്കല്ല ജയനാധ്യതയ്‍ക്കാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ.വി.തോമസ് പറഞ്ഞു.
Samayam Malayalam KV Thomas congress


ലോക് സഭാ തിരഞ്ഞെടുപ്പിലെ വിജയം ഉപതിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് പറയുന്ന അദ്ദേഹം മത്സരിക്കാനുള്ള ആഗ്രഹവും വ്യക്തമാക്കുകയാണ്.

സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന ഒരുപാട് നേതാക്കളുണ്ടാവാം. എന്നാല്‍ ജയസാധ്യതയും ഒപ്പം പരിചയസമ്പത്തുമായിരിക്കണം പാര്‍ട്ടി പരിഗണിക്കേണ്ടത്.

ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.വി. തോമസ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ പാര്‍ട്ടിയുമായി നിലവില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കെ.വി. തോമസ് വ്യക്തമാക്കി.

പി.ടി.തോമസ് എം.എല്‍.എ.യ്‍ക്കൊപ്പം കെ.വി.തോമസിനും അരൂര്‍ മണ്ഡലത്തിന്‍റെ ചുമതലയുണ്ട്. എന്നാല്‍ എറണാകുളത്ത് മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അത് ഇരട്ടിഭാമായി കാണില്ലെന്നും കെ.വി.തോമസ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്