ആപ്പ്ജില്ല

കേരളാ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഇന്നെത്തും

ശ്രീനാരായണ കോളജ് കാമ്പസില്‍ നിര്‍മിച്ചിരിക്കുന്ന ഡോ. എം.ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യും

TNN 29 Aug 2016, 10:46 am
Samayam Malayalam vice president hamid ansari reaches kerala today
കേരളാ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഇന്നെത്തും
തിരുവനന്തപുരം: മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് എത്തും. വൈകിട്ട് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാടൈറ്റസ്, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരടങ്ങുന്ന സംഘം സ്വീകരിക്കും.

3.15ഒാടെ അദ്ദേഹം കൊല്ലത്തേക്ക് ഹെലികോപ്ടറില്‍ തിരിച്ച് ശ്രീനാരായണ കോളജ് കാമ്പസില്‍ നിര്‍മിച്ചിരിക്കുന്ന ഡോ. എം.ശ്രീനിവാസന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യും. തിരികെ തിരുവന്തപുരത്തെത്തി രാജ്ഭവനില്‍ തങ്ങിയ ശേഷം 30ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷപരിപാടികള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

അന്ന് വൈകിട്ട് ഉപരാഷ്ട്രപതി കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനസര്‍ക്കാറും പി.എന്‍.പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്‍െറ രണ്ടാംഘട്ട പദ്ധതിയായ ഡിജിറ്റല്‍ ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്യും. 31ന് കൊച്ചി സെന്‍റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതി ഡല്‍ഹിക്ക് തിരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്