ആപ്പ്ജില്ല

വിവാദ ബന്ധു നിയമനം: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ അന്വേഷണം

ഉമ്മന്‍ ചാണ്ടിയെ കൂടാതെ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ.എം മാണി, വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, പി.കെ ജയലക്ഷ്മി, കെ.സി ജോസഫ്, എന്നിവര്‍ക്കും എം.എല്‍.എ മാരായിരുന്ന കെ.പി വിന്‍സന്‍റ്, ആര്‍ സെല്‍വരാജ് എന്നിവര്‍ക്കും എതിരെ ആണ് അന്വേഷണം.

TNN 23 Dec 2016, 12:31 pm
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തു നടന്ന ബന്ധു നിയമനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിയെ കൂടാതെ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, കെ.എം മാണി, വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, പി.കെ ജയലക്ഷ്മി, കെ.സി ജോസഫ്, എന്നിവര്‍ക്കും എം.എല്‍.എ മാരായിരുന്ന കെ.പി വിന്‍സന്‍റ്, ആര്‍ സെല്‍വരാജ് എന്നിവര്‍ക്കും എതിരെ ആണ് അന്വേഷണം.
Samayam Malayalam vigilance court orders primary enquiry against oommen chandy and 8 others
വിവാദ ബന്ധു നിയമനം: ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ അന്വേഷണം


ഫെബ്രുവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും ഇവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണോ എന്ന കാര്യം തീരുമാനിക്കുക.

നേരത്തേ ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് പിണറായി സര്‍ക്കാരിലെ മന്ത്രി ആയിരുന്ന ഇ.പി ജയരാജന് രാജി വെക്കേണ്ടി വന്നിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ 14 വിവാദ നിയമനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന കോടതിയില്‍ പരാതി ലഭിച്ചത്.


Thiruvananthapuram vigilance court ordered primary enquiry against former kerala chief minister oommen chandy and six former ministers. The report will have to be submitted before February 6.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്