ആപ്പ്ജില്ല

ടോമിൻ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്

പാലക്കാട് ആര്‍ടിഒ ശരവണനുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച തച്ചങ്കരിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.

TNN 2 Sept 2016, 11:58 am
മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്. വിവിധ ക്രമക്കേടുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹന പുക പരിശോധനാ കേന്ദ്രങ്ങളില്‍ ഒരു കമ്പനിയുടെ സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിക്കണമെന്നു നിര്‍ബന്ധമാക്കിയതും മലിനീകരണ നിയന്ത്രണനിയമം ഒരു കമ്പനിക്കു മാത്രമായി ഒഴിവാക്കി നല്‍കിയതുമാണ് കേസിനു കാരണം.
Samayam Malayalam vigilance orders quick verification probe against thachankary
ടോമിൻ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ്


പാലക്കാട് ആര്‍ടിഒ ശരവണനുമായുള്ള പണമിടപാടുകള്‍ സംബന്ധിച്ച തച്ചങ്കരിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതും വിജിലന്‍സ് തെളിവായി ശേഖരിച്ചു. ഈ കേസില്‍ പാലക്കാട് ആര്‍ടിഒയാണ് രണ്ടാം പ്രതി. വാഹനഡീലര്‍മാര്‍ക്ക് പിഴ ഇളവു നല്‍കുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തെ വാഹന ഡീലറും ഈ കേസില്‍ പ്രതിയാണ്. തിരുവനന്തപുരത്തെ വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്