ആപ്പ്ജില്ല

ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഉത്തരവ് സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കേ

Samayam Malayalam 28 Nov 2018, 11:39 am
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസിനിതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കേസ് രജിസ്റ്റര്‍ ചെയ്തത്. ജേക്കബ് തോമസിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
Samayam Malayalam jacob thomas


ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ അടുത്ത മാസം അവസാനിപ്പിക്കാനിരിക്കേയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ്. തുടര്‍ച്ചയായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ജേക്കബ് തോമസിന്‍റെ സസ്പെൻഷൻ കാലാവധി വര്‍ധിപ്പിച്ചിരുന്നു. ജേക്കബ് തോമസിന്‍റെ കാലയളവിൽ കോടികളുടെ നഷ്ടമുണ്ടായെന്നാണ് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച ശബരിമലയിലെത്തിയ ജേക്കബ് തോമസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ പരിഹസിച്ചിരുന്നു. നാലിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പരിഹസിച്ച ജേക്കബ് തോമസ് ഭക്തര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്