ആപ്പ്ജില്ല

സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

TNN 20 Feb 2018, 9:02 pm
കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുത്തി എന്‍.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്തികയില്‍ നടന്ന നിയമനത്തിനെതിരെയായ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്.
Samayam Malayalam vigilance probe against sukumaran nair
സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം


വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചുവെന്നാണ് പരാതി. ഹോമിയോ കോളേജ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍, പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, വ്യാജരേഖ ഹാജരാക്കിയ ഡോക്ടര്‍ വിനോദ്കുമാര്‍, ഡോക്ടര്‍ ശ്രീദേവി, കണ്‍ട്രോളിംഗ് ഓഫീസര്‍ നിഷ പോള്‍, ആര്‍.വി.എസ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റൂഫസ് എന്നിവര്‍ക്കതിരെയാണ് അന്വേഷണം. അനധികൃത നിയമനത്തിനെതിരെ പലതവണ സുകുമാരന്‍നായര്‍ക്ക്പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്