ആപ്പ്ജില്ല

സംസ്ഥാനത്ത് വ്യാപക അക്രമം; നിരോധനാജ്ഞ,ഹർത്താൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍

TNN 19 May 2016, 10:53 pm
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. ധര്‍മ്മടം മണ്ഡലത്തിലെ പിണറായിയില്‍ സിപിഎം ആഹ്ളാദ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പിണറായി ചേരിക്കല്‍ സ്വദേശി കരിതാങ്കണ്ടി വീട്ടില്‍ സി.വി.രവീന്ദ്രന്‍ (55) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ രവീന്ദ്രന്റെ മകന്‍ അടക്കം അഞ്ചു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊലപാതകം അടക്കമുള്ള അക്രമസംഭവങ്ങളെ തുടര്‍ന്നു കണ്ണൂര്‍ ജില്ലയില്‍ കലക്ടറുടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Samayam Malayalam violence rocks post poll celebrations in kerala
സംസ്ഥാനത്ത് വ്യാപക അക്രമം; നിരോധനാജ്ഞ,ഹർത്താൽ


കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നാളെ കണ്ണൂരിലെ കോട്ടയം, വേങ്ങാട്, പിണറായി, ധര്‍മടം പഞ്ചായത്തുകളില്‍ രണ്ടു മണി മുതല്‍ ആറു മണി വരെ സിപിഎം ഹര്‍ത്താല്‍. നാളെ ജില്ലയിലെ ആഹ്ളാദ പ്രകടനങ്ങള്‍ സിപിഎം ഉപേക്ഷിച്ചു. പകരം പ്രതിഷേധ പ്രകടനങ്ങളുണ്ടാകും. വടകരയിലെ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച വടകരയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ചാലാട് സിപിഎമ്മുകാര്‍ ബിജെപി ഓഫിസ് അടിച്ചു തകര്‍ത്തു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കാസര്‍കോട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് നിരോധജ്ഞ പ്രഖ്യാപിച്ചു.

തിരുവള്ളൂര്‍, ഒഞ്ചിയം, വില്ല്യാപ്പള്ളി എന്നിവിടങ്ങളില്‍ ആഹ്ലാദ പ്രകടനത്തോട് അനുബന്ധിച്ച്‌ അക്രമം. തിരുവളള്ളൂരില്‍ കല്ലേറില്‍ ചിലര്‍ക്ക് പരുക്കേറ്റു. തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സിപിഎം - ബിഡിജെഎസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇടുക്കിയിൽ എസ്. രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം ഉണ്ടായി. ഒരു പൊലീസുകാരനു പരുക്കേറ്റു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്