ആപ്പ്ജില്ല

വിഴിഞ്ഞം തുറമുഖം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനുമേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുകയായിരുന്നു

TNN 29 May 2017, 9:16 am
തിരുവനന്തപുരം: വിഴഞ്ഞം തുറമുഖ പദ്ധതി സംസ്ഥാനത്തിന് നഷ്‍ടമുണ്ടാക്കുമെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam vizhinjam seaport government to conduct judicial enquiry
വിഴിഞ്ഞം തുറമുഖം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി


കരാറിനെതിരെ സിഎജി റിപ്പോര്‍ട്ടില്‍ അതിനിശിത വിമര്‍ശനം ഉണ്ടായ സ്ഥിതിക്ക് അത് പരിശോധിക്കേണ്ടതാണ്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്‍ചപ്പാടുണ്ട്. മുന്‍ സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടത്. ഇനി അത് നടപ്പാക്കാനേ ഈ സര്‍ക്കാരിന് കഴിയൂ. സര്‍ക്കാരിനു മേല്‍ കരാര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പദ്ധതി സംബന്ധിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം കരാര്‍ ഒപ്പുവെച്ചതെന്നാണ് കഴിഞ്ഞ ആഴ്‍ച നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നത്. അദാനി ഗ്രൂപ്പിനു മാത്രമേ കരാര്‍കൊണ്ട് ലാഭം ഉണ്ടാകൂ. കരാര്‍ അവസാനിക്കുമ്പോള്‍ കേരളത്തിന് 5000 കോടിയിലധികം രൂപയുടെ നഷ്‍ടമാണ് ഉണ്ടാവുക എന്നും റിപ്പോര്‍ട്ട് പറയുന്നു.

Vizhinjam seaport: Government to conduct judicial enquiry

Chief Minister Pinarayi Vijayan said that the government will conduct a judicial enquiry into the Vizhinjam seaport agreement.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്