ആപ്പ്ജില്ല

എന്നെ 24 മണിക്കൂറിനിടെ 3000 പേർ തന്തയ്ക്കു വിളിച്ചു; കൊഞ്ജാണനെന്നു വിളിച്ചാൽ ചെറ്റേയെന്ന് തിരിച്ചു വിളിക്കും: ബെന്നി ജോസഫ്

കൊടിവെച്ച കാറിൽ വന്ന് വിരട്ടിക്കളയാം എന്നു കരുതിയാൽ വീട്ടിൽ ഒരു ശവപ്പെട്ടി വാങ്ങിവെക്കും, ബെന്നി ജോസഫ് പറയുന്നു.

Samayam Malayalam 10 Jan 2021, 11:17 pm
കൊച്ചി: പൊതുമരാമത്ത് മന്ത്രിയുടെ കൊഞ്ജാണൻ വിളിയിൽ രൂക്ഷമായി പ്രതികരിച്ച് വ്ലോഗർ ബെന്നി ജനപക്ഷം. കൊഞ്ജാണൻ എന്നു വിളിക്കുന്നവരെ ചെറ്റേയെന്ന് തിരിച്ചു വിളിക്കുമെന്ന് ബെന്നി ജോസഫ് പറഞ്ഞു. കൊടിവെച്ച കാറിൽ വന്ന് വിരട്ടിക്കളയാം എന്നു പറഞ്ഞാൽ ശവപ്പെട്ടി മേടിച്ചുവെക്കും. തെറിപറഞ്ഞു തോൽപ്പിക്കാനാകില്ലെന്നും ബെന്നി പറഞ്ഞു.
Samayam Malayalam benni joseph
ബെന്നി ജോസഫ്, ജി സുധാകരൻ |Facebook


കഴിഞ്ഞ സെപ്റ്റംബറിൽ വൈറ്റില പാലത്തിന്റെ പണി തൊണ്ണൂറു ശതമാനം പൂർത്തിയായിരുന്നു. പിന്നീട് ഒച്ചിഴയും പോലെയാണ് പണി നീങ്ങിയത്. മനപ്പൂർവം പണി വൈകിപ്പിക്കുന്നു എന്നായിരുന്നു വീഡിയോ. ഇന്ത്യയിൽ ഓടുന്ന എല്ലാ വാഹനങ്ങളും അഞ്ചേകാൽ-അഞ്ചര മീറ്ററിൽ താഴെയാണ് ഉയരമെന്ന് എനിക്ക് അറിയാം. ആറ് ആറേകാൽ മീറ്റർ വെച്ചിരുന്നെങ്കിൽ എഫ്എസിടി, അപ്പോളോ, കൊച്ചി റിഫൈനറി എന്നിവിടങ്ങളിലേക്കുള്ള വലിയ യന്ത്രങ്ങൾ കൊണ്ടുപോകാൻ സാധിക്കും എന്നാണ് പറഞ്ഞത്.

വണ്ടി കുനിയുമോയെന്ന് ചോദിച്ചിട്ടില്ല; 'അന്തം കമ്മികൾ കിറ്റ് തിന്ന് തെറി വെളിക്കുന്നു'
ഒരു അബദ്ധം സംഭവിച്ചാൽ തിരുത്താൻ തയ്യാറാണ്. എന്നാൽ 2500 പേർ വിളിച്ച് കൊല്ലുമെന്ന് പറഞ്ഞാൽ, എന്റെ കൈ വെട്ടുമെന്ന് പറഞ്ഞാൽ നിങ്ങൾക്കു തോന്നുന്നുണ്ടോ വിഡ്ഢികളേ ഞാനിത് നിർത്തുമെന്ന്. കൊടിവെച്ച കാറിൽ വന്ന് വിരട്ടിക്കളയാം എന്നുവെച്ചാൽ ഞാൻ വീട്ടിൽ ഒരു ശവപ്പെട്ടി വാങ്ങി വെക്കും. ഒരുത്തനും പെട്ടി അന്വേഷിച്ച് പോകണ്ട. വി ഫോർ കൊച്ചി, ട്വന്റി ട്വന്റി, ഒഐഒപി പോലെ ആരു വന്നാലും ഞാൻ അവർക്ക് സഹായം കൊടുക്കും, ബെന്നി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

റോഡിൽ വെറുതേ നിൽക്കുന്നവരെ, സമരം ചെയ്യുന്നവരെ കൊഞ്ജാണൻ എന്നു വിളിക്കുക. ഇത് ശരിയാണോ? നിങ്ങൾ കണ്ണാടിയിൽ നോക്കി വിളിക്കൂ. നാട്ടിലെ അഴിമതി കണ്ടു മടുത്തു. പെട്ടെന്ന് എന്നെ ദൈവം വിളിച്ചാൽ മതിയെന്നാണ് പ്രാർത്ഥിക്കുന്നത്- ബെന്നി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്