ആപ്പ്ജില്ല

VM Sudheeran: രാജി വെച്ചത് ഗ്രൂപ്പുകളുടെ സമ്മർദ്ദം മൂലമെന്ന് സുധീരൻ

കെ.പി.സി.സി നേതൃയോഗത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ പൊട്ടിത്തെറിച്ച് വി.എം.സുധീരൻ

Samayam Malayalam 13 Jun 2018, 12:17 pm
തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തിനെതിരെ പൊട്ടിത്തെറിച്ച് വി.എം.സുധീരൻ. താൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനം രാജി വെക്കാൻ കാരണം ഗ്രൂപ്പൂകളുടെ സമ്മർദ്ദമാണെന്ന് സുധീരൻ പറഞ്ഞു.
Samayam Malayalam pic


ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ട് ആക്രമിച്ചു. ഗ്രൂപ്പ് പ്രവർത്തനം കാരണം സംഘടനാ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോവാനായില്ല. ഗ്രൂപ്പ് അതിപ്രസരത്തിൽ നിന്ന് പാർട്ടിയെ ഇനിയെങ്കിലും രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ കഴിവുള്ളവരെ ഉയർത്തി കൊണ്ട് വരണം. അത് ഗ്രൂപ്പ് അടിസ്ഥാനത്തിലോ പ്രത്യേക താൽപ്പര്യത്തിലോ ആവരുത്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പാർട്ടി പ്രവർത്തനം സജീവമാക്കണമെന്നും സുധീരൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്