ആപ്പ്ജില്ല

പൂന്തുറയിലും വിഴിഞ്ഞത്തും സാന്ത്വനവുമായി വിഎസ്

നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്...

TNN 4 Dec 2017, 1:26 pm
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയിൽ സാന്ത്വനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയര്‍മാൻ വിഎസ് അച്യുതാന്ദൻ. മത്സ്യത്തൊഴിലാളികളുടെ ദുഖത്തിൽ പങ്കുചേരുന്നുവന്നും പരിഹാരമുണ്ടാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam vs achuthanandan visits vizhinjam and poonthura
പൂന്തുറയിലും വിഴിഞ്ഞത്തും സാന്ത്വനവുമായി വിഎസ്


"നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കും" വി എസ് പൂന്തുറയിൽ പറഞ്ഞു

പൂന്തുറ സന്ദര്‍ശനത്തിനു ശേഷം വിഴിഞ്ഞവും വിഎസ് സന്ദര്‍ശിച്ചു. നേരത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിച്ച നാട്ടുകാര്‍ വിഎസിന്‍റെ വാക്കുകള്‍ സംയമനത്തോടെയാണ് കേട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്