ആപ്പ്ജില്ല

മാണി ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വി.എസ്

കെ.എം. മാണിക്കും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യു

TNN 13 Aug 2016, 11:27 pm
കെ.എം. മാണിക്കും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മാണി ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ലീഗ് വര്‍ഗ്ഗീയതയ്ക്ക് കുപ്രസിദ്ധി നേടിയ പാര്‍ട്ടിയാണെന്നും വിഎസ് ആരോപിച്ചു. ഇവരുമായി സിപിഐഎമ്മിന് യോജിക്കാനാകില്ലെന്ന് വിഎസ് അഭിപ്രായപ്പെട്ടു.
Samayam Malayalam vs against mani
മാണി ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വി.എസ്


ഈ പാര്‍ട്ടികള്‍ വെച്ചുപുലര്‍ത്തുന്ന ആശയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനോടും കെ എം മാണിയോടും സിപിഐഎം സംസ്ഥാന നേതൃത്വം മൃദു സമീപനം പുലത്തുന്ന സാഹചര്യത്തിലാണ് ശക്തമായ എതിര്‍പ്പുമായി പാര്‍ട്ടിയുടെ സമുന്നത നേതാവായ വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്