തിരുവനന്തപുരം: വീട്ടമ്മയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ഉൾപ്പെട്ട സാഹചര്യത്തിൽ കോവളം എം എൽ എ വിൻസൻ്റ് രാജി വെയ്ക്കണമെന്ന് വി എസ് അച്യുതാനന്ദൻ. സ്ത്രീപീഡന കേസിലെ പ്രതിയായി എം എൽ എ അറസ്റ്റ് ചെയ്യപ്പടുന്നത് കളങ്കമാണ്. അതുകൊണ്ട്, എത്രയും പെട്ടെന്ന് എം എൽ എ രാജിവെച്ച് ഒഴിയണമെന്നും വി എസ് ആവശ്യപ്പെട്ടു.
കോവളത്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് സ്ഥലം എം എൽ എ വിൻസെൻ്റ് ആരോപണവിധേയനാണ്. ഈ സാഹചര്യത്തിൽ നിയമ സഭക്ക് കളങ്കം വരാത്ത രീതിയിൽ എത്രയും പെട്ടെന്ന് എം എൽ എ സ്ഥാനം രാജിവെച്ച് ഒഴിയണം.
സ്ത്രീപീഡന കേസിലെ പ്രതിയായി എം എൽ എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭക്ക് കളങ്കമാണ്.
കോൺഗ്രസ് പാർട്ടിക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. നിയപരമായി രക്ഷപ്പെടാനുള്ള അവസാന അവസരം വരെ കോൺഗ്രസ് കാത്തിരിക്കരുത്. കോൺഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വി എസ് പറഞ്ഞു.
VS says MLA Vincent should resign as soon as possible
VS Achuthanandan says Kovalam MLA Vincent should resign as soon as possible