ആപ്പ്ജില്ല

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വിഎസ്

ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കും.

TNN 5 Jan 2018, 7:13 am
ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കും. ആലപ്പുഴ ജില്ലാ സമ്മേളനത്തിനായി നേരത്തെ നടപ്പിലാക്കിയ കാര്യപരിപാടികളിൽ മാറ്റം വരുത്തിയാണ് സിപിഐഎം വിഎസിനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുൻപ് നടന്നിരുന്ന ജില്ലാ സമ്മേളനങ്ങളിൽ വിഎസിനെ ഉൾപ്പെടുത്തിയിരുന്നില്ല എന്ന ആരോപണത്തെ തുടർന്നാണ് സിപിഐഎമിന്‍റെ ഈ തീരുമാനം.
Samayam Malayalam vs will participate in alappuzha district meet
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉപരി കമ്മിറ്റി നേതാവായി വിഎസ്


മൂന്നു ദിവസത്തേക്കാണ് ഉപരി കമ്മറ്റി നേതാവായി വിഎസ് പങ്കെടുക്കുന്നത്. വിഎസിനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനത്തില്‍ പങ്കെടുക്കും. കായംകുളത്ത് 10ന് ആരംഭിക്കുന്ന ജില്ലാ സമ്മേളന സെമിനാര്‍ വിഎസ് ഉദ്ഘാടനം ചെയ്യും. 13 മുതല്‍ 15 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തെ ഉപരിസമിതിയില്‍ ഇരുന്നു വിഎസ് നിയന്ത്രിക്കുകയും ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്