ആപ്പ്ജില്ല

ത്രിപുരയിലെ അക്രമവാര്‍ത്തകളിൽ സംശയവുമായി വിടി ബൽറാം

കേരളത്തിൽ വര്‍ഗീയവികാരം ഇളക്കിവിടാനുള്ള ആസൂത്രിതശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം

TNN 6 Mar 2018, 5:52 pm
കൊച്ചി: ത്രിപുരയിൽ ബിജെപിയുടെ സര്ക്കാര് രൂപീകരണത്തിനുള്ള തീരുമാനത്തിനു പിന്നാലെ സിപിഎം ഓഫീസുകള്ക്കും പ്രവര്ത്തകര്ക്കും നേര്ക്ക് നടക്കുന്ന വാര്ത്തകളിലെ യാഥാര്ത്ഥ്യം സംബന്ധിച്ച് സംശയവുമായി വി ടി ബൽറാം എംഎൽഎ. മോബ് വയലൻസിന്റെ ഏതു വകഭേദവും ശക്തമായി എതിര്ക്കപ്പെടേണ്ടതാണെന്നും എന്നാൽ ഇതിന്റെ പേരിൽ കേരളത്തിൽ വര്ഗീയവികാരം ഇളക്കിവിടാനുള്ള ആസൂത്രണശ്രമം ഉണ്ടോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
Samayam Malayalam വിടി ബൽറാം
വി ടി ബൽറാം


ത്രിപുരയിൽ ക്രിസ്ത്യൻ, മുസ്ലീം ദേവാലയങ്ങള് അടക്കമുള്ളവ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോര്ട്ടലുകളിലും അശോകൻ ചെരുവിൽ, പോരാളി ഷാജി തുടങ്ങിയ സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജുകളിലും വാര്ത്തകള് വരുന്നുണ്ട്. എന്നാൽ ഗൂഗിളിൽ തിരയുമ്പോള് ഒന്നും കാണാൻ സാധിച്ചില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്, ടിവി പ്രതികരണങ്ങളിലും ഇതേപ്പറ്റി പറയുന്നില്ലെന്നും ബൽറാം പറഞ്ഞു.

ഇവിടുത്തെ സാമൂഹികസൗഹാര്ദ്ദാന്തരീക്ഷം തകര്ക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളണമെന്നും ബൽറാം ഓര്മിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്