ആപ്പ്ജില്ല

പാലായിൽ വിജയിച്ച എൻസിപിയെ അഭിനന്ദിച്ച് സ്വയം ട്രോളി വി.ടി ബൽറാം

പാലായിൽ വിജയിച്ച യുപിഎ ഘടകക്ഷിക്ക് വിജയമെന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. സ്വയം ട്രോളുന്ന രീതിയിലുള്ള ഫേസ്ബുക് പോസ്റ്റാണ് തൃത്താല എംഎൽഎ മാണി സി കാപ്പന്റെ വിജയശേഷം ഫേസ്‌ബുക്കിൽ ഇട്ടത്.

Samayam Malayalam 27 Sept 2019, 3:30 pm
കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സ്വയം ട്രോളി വി.ടി ബൽറാം എംഎൽഎ. ഫേസ്ബുക് പോസ്റ്റിലൂടെ യുപിഎ ഘടകകക്ഷിയായ എൻസിപിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
Samayam Malayalam V T Balram


"യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം

നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ

തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ" - ഇതായിരുന്നു വിടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.


മികച്ച വിജയം നേടുമെന്ന് യുഡിഎഫ് ഉറച്ച് വിശ്വസിച്ചിരുന്ന മണ്ഡലമായിരുന്നു പാലാ. എന്നാൽ, കേരളാ കോൺഗ്രസിലെ ജോസഫ്, ജോസ് പക്ഷങ്ങൾ തമ്മിലുള്ള പോര് സ്ഥാനാർഥിയുടെ തോൽവിക്ക് മുഖ്യ കാരണമായി. മുന്നണിയിലെ പാർട്ടികൾ പോര് തുടരണോയെന്ന് ചിന്തിക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ താക്കീത് നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്