ആപ്പ്ജില്ല

അറബിക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം; ജാഗ്രതാ നിര്‍ദ്ദേശം

മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Samayam Malayalam 19 Nov 2018, 5:22 pm
തിരുവനന്തപുരം: അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്.
Samayam Malayalam Depression


തെക്ക് കിഴക്കന്‍ അറബിക്കടലിലും പടിഞ്ഞാറന്‍ ലക്ഷദ്വീപിലും കാറ്റിന്‍റെ വേഗത 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ ഉയരാനും സാധ്യതയുണ്ട്. നവംബര്‍ 20 വരെ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്