ആപ്പ്ജില്ല

വീണ്ടും ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം സാഗര്‍ ചുഴലിക്കാറ്റായി മാറി

Samayam Malayalam 17 May 2018, 3:32 pm
കൊച്ചി: അറബിക്കടലിൽ ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ത്യൻ തീരത്തേയ്ക്ക് നീങ്ങി സാഗര്‍ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Samayam Malayalam images (4).


അടുത്ത 12 മണിക്കൂറിൽ ചെറുതായി ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരളത്തിന്‍റെ വിവിധ മേഖലകളിൽ ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴു മുതൽ 11 സെന്‍റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്