ആപ്പ്ജില്ല

'ഞങ്ങളെ തല്ലിയാൽ ഇതാണ് ശിക്ഷ'; മുന്നറിയിപ്പുമായി കെഎസ്ഇബി

ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ മർദ്ദിക്കുകയോ ചെയ്താലുള്ള ശിക്ഷയെപ്പറ്റിയാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Samayam Malayalam 15 Jun 2019, 10:05 pm
തിരുവനന്തപുരം: ജീവനക്കാരെ മർദ്ദിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയോ മർദ്ദിക്കുകയോ ചെയ്താൽ ലഭിച്ചേക്കാവുന്ന ശിക്ഷയെക്കുറിച്ചാണ് കെഎസ്ഇബി തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Samayam Malayalam kseb


കെഎസ്ഇബി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ മർദ്ദിക്കുകയോ ചെയ്താൽ മൂന്നുമാസം വരെ തടവും പിഴയും ലഭിക്കുമെന്നാണ് ഒന്നാമത്തെ മുന്നറിയിപ്പ്.

ജീവനക്കാരെ മാരകമായി മർദ്ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്താൽ പത്തുമാസം തടവും പിഴയുമാണ് ശിക്ഷ. ഓഫീസിൽ കടന്നുകയറുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്താൽ മൂന്നുമാസം തടവും പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്