ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തെക്കൻ തമിഴ്നാടിനു സമീപം ന്യൂനമര്‍ദ്ദം

Samayam Malayalam 10 Mar 2018, 11:05 pm
തിരുവനന്തപുരം: തിരുവനന്തുപരം ജില്ലയിലെ മത്സ്യത്തൊഴിലാളികളോട് മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് കാലവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കുമിടയില്‍ ന്യൂനമര്‍ദ്ദമേഖല രൂപപ്പെട്ടതിനാലാണ് മുന്നറിയിപ്പ്.
Samayam Malayalam warning to fishermen not to go for fishing
മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്


കന്യാകുമാരി മേഖലയിലേക്ക് അടുത്ത 36 മണിക്കൂര്‍ നേരത്തേയ്ക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നാണ് നിര്‍ദ്ദേശം.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്