ആപ്പ്ജില്ല

പ്രളയം തടയാൻ കൂടുതൽ ഡാമുകള്‍ വേണമെന്ന് ജല കമ്മീഷൻ

റിപ്പോര്‍ട്ട് പ്രളയം മനുഷ്യസൃഷ്ടിയല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദത്തിന് അനുകൂലം

Samayam Malayalam 9 Sept 2018, 8:10 pm
ന്യൂഡൽഹി: പ്രളയജലം തടയാൻ കേരളത്തിൽ കൂടുതൽ അണക്കെട്ടുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ. അച്ചൻകോവിലാര്‍, പമ്പ, പെരിയാര്‍ നദികളിൽ കൂടുതൽ ഡാമുകള്‍ നിര്‍മിക്കുന്നത് പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷൻ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം അണക്കെട്ടുകളിൽ ജലം നിറയ്ക്കുന്നതും തുറന്നു വിടുന്നതും സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്കരിക്കണമെന്നും കമ്മീഷൻ ശുപാര്‍ശ ചെയ്യുന്നു.
Samayam Malayalam Idukki-Dam.jpg.image.784.410


കേരളത്തിൽ പ്രളയമുണ്ടായതിനു കാരണം കനത്ത മഴയാണെന്ന് കമ്മീഷന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷമുണ്ടായ രീതിയിലുള്ള മഴ ഭാവിയിലുണ്ടായാൽ ഡാമുകള്‍ക്ക് നിയന്ത്രിക്കാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രളയം മനുഷ്യസൃഷ്ടിയല്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം ശരി വെയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.

പ്രളയം തടയാൻ തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കണമെന്നും കമ്മീഷൻ ശുപാര്‍ശ ചെയ്യുന്നു. കയ്യേറ്റവും നെൽകൃഷിയും മൂലം വേമ്പനാട്ടുകായലിന്‍റെ സംഭരണശേഷി ഗണ്യമായി കുറഞ്ഞെന്നും ഇത് സാഹചര്യം മോശമാക്കിയെന്നും കമ്മീഷൻ വിലയിരുത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്