ആപ്പ്ജില്ല

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ടിന് ഒരടി കൂടി

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍ തുടങ്ങി

Samayam Malayalam 29 Jul 2018, 6:26 pm
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍ തുടങ്ങി. ഒരു അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നാളെ ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്‍കും.
Samayam Malayalam Idukki


12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഷട്ടര്‍ തുറക്കും മുമ്ബ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇടുക്കി ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

നാല്‍പത് സെൻ്റിമീറ്ററാണ് ഷട്ടറുകള്‍ തുറക്കുക. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. തീരത്തെ വലിയ മരങ്ങള്‍ മുറിച്ച്‌ മാറ്റും. ചെറുപാലങ്ങളിലെ ഗതാഗതം നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനിച്ചു. 1992 ലാണ് അവസാനമായി ഡാം തുറന്നത്. വെള്ളം ഒഴുകി പോകുന്നതിനുള്ള വിസ്തൃതി പുഴയ്ക്ക് ഉണ്ടായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. അണക്കെട്ടിനോട് ചേര്‍ന്ന് പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. റെഡ് അലര്‍ട്ട് നല്‍കിയാല്‍ ഏതു നിമിഷവും സംഭരണി തുറക്കാം. വ്യാഴാഴ്ച ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു. പരിമിതമായ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് എന്നതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്