ആപ്പ്ജില്ല

ക്യാമ്പുകളിൽ എത്തുന്ന വസ്ത്രങ്ങളിൽ മിക്കതും ഉപയോഗശൂന്യമെന്ന് വയനാട് ജില്ലാ ഭരണകൂടം

മഴക്കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായമെത്തിക്കൊണ്ടിരിക്കുന്നത്

Samayam Malayalam 13 Aug 2018, 11:57 am
വയനാട്: മഴക്കെടുതിയിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഹായം എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന വസ്ത്രങ്ങളിൽ മിക്കതും ഉപയോഗ ശൂന്യമാണെന്നാണ് വ്യാപകമായുള്ള പരാതി. ഇതുമൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam sedfwsedfw


ഉപയോഗ ശൂന്യമായ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കണം കൂടാതെ ഉപയോഗപ്രദമായതും ഗുണനിലവാരമുള്ള വസ്തുക്കൾ മാത്രം അയ്ക്കുവാൻ ശ്രദ്ധിക്കണമെന്നും അധികാരികൾ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്