ആപ്പ്ജില്ല

'അമ്മ'യിലേയ്ക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ ഡബ്ല്യൂസിസി

ദിലീപിനെ തിരിച്ചെടുക്കുന്നതിലൂടെ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും അപമാനിക്കുകയല്ലേയെന്ന് ചോദ്യം

Samayam Malayalam 25 Jun 2018, 1:31 pm
കൊച്ചി: താരസംഘടനയായ അമ്മയിലേയ്ക്ക് നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധവുമായി വിമൻ ഇൻ സിനിമ കളക്ടീവ്. ദിലീപിനെ തിരിച്ചെടുക്കാൻ അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി എന്തു സാഹചര്യമാണ് പുതുതായി ഉണ്ടായതെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
Samayam Malayalam wcc


അതിക്രമത്തിന് ഇരയായ നടിയും ഇപ്പോഴും സംഘടനയിൽ അംഗമല്ലേയെന്നും കുറ്റാരോപിതനായ ആളെ തിരിച്ചെടുക്കുന്നതിലൂടെ നടിയെ വീണ്ടും അപമാനിക്കുകയല്ലേ ചെയ്യുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്