താനൂര്‍: മലപ്പുറം താനൂരിൽ റോഡരികിൽ നിര്‍ത്തിയിട്ട കാറിൽ നിന്ന് പോലീസ് മാരകായുധങ്ങള്‍ കണ്ടെടുത്തു. രണ്ട് ദിവസമായി റോഡരികിൽ ദുരൂഹസാഹചര്യത്തിൽ നിര്‍ത്തിയിട്ട കാറിൽ നിന്നാണ് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്. പരിചയമില്ലാത്ത വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട രജിസ്ട്രേഷനിലുള്ള കെഎൽ 46 എൽ 5568 നമ്പറിലുള്ള നാനോ കാറിൽ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. നാല് സ്റ്റീൽ റോഡുകള്‍, രണ്ട് വാളുകള്‍ എന്നിവയാണ് വാഹനത്തിൽ കണ്ടെത്തിയത്. കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് പലയിടങ്ങളിലായി കാര്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. കാറിന്റെ ഉടമയെ കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു.
കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് പലയിടങ്ങളിലായി കാര്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. കാറിന്റെ ഉടമയെ കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു.