ആപ്പ്ജില്ല

കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോത്പാദനം കുറയ്ക്കുന്നു: മന്ത്രി

കാലാവസ്ഥാ വ്യതിയാനം മീന്‍ ഉള്‍പ്പടെയുള്ള കേരളത്തിന്റെ ഭക്ഷ്യോത്പാദനത്തില്‍ കാര്യമായ കുറവ് വരുത്തുന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി

TNN 17 Oct 2016, 2:11 pm
കാലാവസ്ഥാ വ്യതിയാനം മീന്‍ ഉള്‍പ്പടെയുള്ള കേരളത്തിന്റെ ഭക്ഷ്യോത്പാദനത്തില്‍ കാര്യമായ കുറവ് വരുത്തുന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന ഭൂമിയേയും പാടശേഖരങ്ങളേയും നഷ്ടപ്പെടുത്തുന്ന രീതിയില്‍ കാലാവസ്ഥാ വ്യതിയാനം മാറി. ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ് സംഘടിപ്പിച്ച ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Samayam Malayalam weather change reduces food production says food minister
കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോത്പാദനം കുറയ്ക്കുന്നു: മന്ത്രി


പ്ലാസ്റ്റിക്കുകളും മറ്റ് ഉല്‍പ്പന്നങ്ങളും വലിച്ചെറിയുന്നത് വഴി മലയാളികള്‍ ഇരിക്കുന്നകൊമ്പ് മുറിക്കുന്ന അവസ്ഥയിലാണ്. അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതനുസരിച്ചു നമ്മുടെ ജല സമ്പത്തും കൃഷിയും നശിക്കുകയാണ്. ഇതിനെ മറികടക്കാന്‍ കൂടുതല്‍ ജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്