ആപ്പ്ജില്ല

കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ര്‍​ദം; ക​ട​ല്‍ക്ഷോ​ഭ​ത്തിനും കാറ്റിനും സാധ്യത

കേരള-കര്‍ണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂന മര്‍ദ്ദം രൂപപ്പട്ടതിനാല്‍ തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Samayam Malayalam 27 May 2018, 4:56 pm
തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ന്യൂന മര്‍ദ്ദം രൂപപ്പട്ടതിനാല്‍ തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
Samayam Malayalam weather department warns of high waves along kerala coast
കേ​ര​ള തീ​ര​ത്ത് ന്യൂ​ന​മ​ര്‍​ദം; ക​ട​ല്‍ക്ഷോ​ഭ​ത്തിനും കാറ്റിനും സാധ്യത


കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്പ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്