ആപ്പ്ജില്ല

പ്രളയം തകര്‍ത്തു, ഏത് നിമിഷവും തകരും; 80 ലക്ഷത്തിന്‍റെ കാരുണ്യം സജേഷിന്

അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. രണ്ട് പ്രളയങ്ങളിലും പെട്ട് സജേഷിന്റെ വീട് തകര്‍ന്ന് വീഴാറായ നിലയിലാണ്.

Samayam Malayalam 28 Dec 2020, 1:10 pm
കൊടുങ്ങല്ലൂര്‍: മഹാ പ്രളയങ്ങളില്‍ പെട്ട് തകര്‍ന്നു വീഴാറായ സജേഷിന്റെ വീട് ഇനി പുതുക്കിപ്പണിയാം. ആനാപ്പുഴ അഞ്ചങ്ങാടി വടക്ക് ഭാഗത്ത് വാലിപ്പറമ്പില്‍ ബാലന്റെ മകന്‍ സജേഷിനെ കാരുണ്യം തുണച്ചു. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സജേഷിനാണ് അടിച്ചത്.
Samayam Malayalam Lottery (5)
പ്രതീകാത്മക ചിത്രം


Also Read: പുതിയ കൊറോണവൈറസിന് ഇന്ത്യയില്‍ 'അനുകൂലാവസ്ഥ'; ആന്ധ്ര ജാഗ്രതയില്‍, വരാനിരിക്കുന്നതെന്ത്?

കോട്ടപ്പുറത്ത് വെല്‍ഡിങ് തൊഴിലാളിയാണ് സജേഷ്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. രണ്ട് പ്രളയങ്ങളിലും പെട്ട് സജേഷിന്റെ വീട് തകര്‍ന്ന് വീഴാറായ നിലയിലാണ്.

പ്രളയത്തിന് മുമ്പേ 2017 ല്‍ വീടിന് വേണ്ടി അപേക്ഷ നല്‍കിയിട്ടും പലവിധ കാരണങ്ങളാല്‍ സജേഷിന് നിഷേധിക്കപ്പെട്ടു. വില്ലേജിലും മുനിസിപ്പാലിറ്റിയിലും താലൂക്ക് ഓഫിസിലും പല പ്രാവശ്യം സജേഷ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അറ്റകുറ്റപ്പണിയ്ക്കായി 1,20,000 രൂപ പാസായി.

Also Read: Live: ആലപ്പുഴ സിപിഎമ്മില്‍ പരസ്യ പ്രതിഷേധം; നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം

ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് ടിക്കറ്റ് നല്‍കിയ ബന്ധു കൂടിയായ വില്‍പ്പനക്കാരന്‍ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് നമ്പര്‍ നോക്കാന്‍ പറഞ്ഞത്. കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറി വില്‍പ്പനക്കാരന്‍ സമ്മാനവിവരങ്ങള്‍ അടിച്ചെന്ന പേപ്പര്‍ പരിശോധിച്ചപ്പോഴാണ് ഉറപ്പുവരുത്തിയതെന്നും സജേഷ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്