ആപ്പ്ജില്ല

സാലറി ചലഞ്ചല്ല ഇത് പറവൂരിലെ 'ഹോം ചലഞ്ച്'

പ്രളയം കവര്‍ന്ന വീടുകൾ പുനര്‍നിര്‍മ്മിച്ച് പറവൂരിലെ യുവാക്കളുടെ ഹോംചലഞ്ച്

Samayam Malayalam 25 Sept 2018, 5:15 pm
കൊച്ചി: പറവൂരിലെ യുവജനങ്ങളുടെ ഹോം ചലഞ്ച് തരംഗമാവുകയാണ്. പ്രളയം കവര്‍ന്നെടുത്ത കുടിലിന്‍റെ സ്ഥാനത്ത് രണ്ടരലക്ഷം രൂപയുടെ കൊച്ചുവീടൊരുക്കിയാണ് ഇവരുടെ ഹോം ചലഞ്ച്. പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തിൽ ശ്രീനിവാസന്‍റെ ഭാര്യ രമ(63)യ്ക്കാണ് യുവജനങ്ങളുടെ സൗഹൃദകൂട്ടായ്മ 16 ദിവസം കൊണ്ട് ഒരു വീട് പണിത് നൽകിയത്.
Samayam Malayalam home challenge



ഭര്‍ത്താവ് മരിച്ച രമയമ്മ താമസിച്ചിരുന്നത് വടക്കുംപുറത്തുള്ളൊരു കൊച്ചുകുടിലിലാണ്. പ്രളയത്തിൽ വെള്ളമുയര്‍ന്നപ്പോള്‍ ഇവരുടെ കുടിൽ തകര്‍ന്നു. അതിനിടെ പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയതായിരുന്നു ഏതാനും യുവാക്കള്‍ ചേര്‍ന്നൊരു കൂട്ടം. കുടിലെന്ന് വിളിക്കാൻ പോലും പറ്റാത്ത തന്‍റെ തകര്‍ന്ന ഷെഡിന് മേലെ ഇടാൻ ഒരു ടാർപോളിൻ ഷീറ്റ് നൽകാമോയെന്ന് രമയമ്മ അവരോട് ചോദിച്ചു.


അതിൽ ഉയര്‍ന്ന ചിന്തയാണ് രമയമ്മയ്ക്ക് ഒരു കൊച്ചുവിടെന്നത്. അവരുടെ വാട്സാപ്പ് കൂട്ടായ്മയിൽ നൂറും ഇരുന്നൂറും അഞ്ഞൂറും ആയിരങ്ങളുമെത്തി. ഹോം ചലഞ്ച് എന്നൊരു ആശയമായി. ഇവർചേര്‍ന്ന് സ്വരുക്കൂട്ടിയത് 2,48,830 രൂപയാണ്. സെപ്റ്റംബർ ആറ് മുതൽ പതിനാറ് ദിവസങ്ങൾ കൊണ്ട് അവർ ഭംഗിയുള്ള ഒരു കൊച്ചു വീട് മെനഞ്ഞുണ്ടാക്കി. ഒറ്റ മുറി, അടുക്കള, ശുചി മുറി, പൂമുഖം എന്നിവയും ടൈൽ പാകിയ അകത്തളവും ഷീറ്റ് വിരിച്ച് സീലിങ് ചെയ്ത മേൽക്കൂരയുമായാണ് വീട് ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്