ആപ്പ്ജില്ല

ജയരാജന്‍റെ പിൻഗാമി ആര്; ചർച്ച ശക്തമാകുന്നു

സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവര്‍ക്കാണ് മന്ത്രിസീറ്റിനായുള്ള പരിഗണനയില്‍ മുന്‍നിരയിൽ നിൽക്കുന്നത്

TNN 14 Oct 2016, 4:35 pm
തിരുവനന്തപുരം: ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജി വെച്ചതോടെ വ്യവസായ വകുപ്പ് ആര്‍ക്കെന്നുള്ള ചര്‍ച്ച ശക്തമാകുന്നു. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവര്‍ക്കാണ് മന്ത്രിസീറ്റിനായുള്ള പരിഗണനയില്‍ മുന്‍നിരയിൽ നിൽക്കുന്നത്. തല്‍ക്കാലത്തേക്ക് മുഖ്യമന്ത്രിയാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുക. 45 ദിവസത്തിനകം അന്വേഷണം അവസാനിപ്പിക്കാനും തീരുമാനമായി.
Samayam Malayalam who will be the next minister for industry and sports department
ജയരാജന്‍റെ പിൻഗാമി ആര്; ചർച്ച ശക്തമാകുന്നു


സിപിഎമ്മിനുള്ളിലെ വ്യത്യസ്ത താത്പര്യങ്ങള്‍ കണക്കിലെടുത്ത് വിവിധ തരത്തിലുള്ള സാധ്യതകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ആദ്യം മന്ത്രി എ.കെ ബാലന് വ്യവസായ വകുപ്പിന്‍റെ ചുമതല നല്‍കിയേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പിണറായി അടക്കമുള്ള സിപിഎമ്മിലെ പ്രമുഖര്‍ ഇത്തരത്തിലുള്ള താല്‍പര്യം പ്രകടിപ്പിക്കുന്നതായാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്