ആപ്പ്ജില്ല

കാശ്മീരിൽ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് ജോലി നൽകും; വായ്പ അടച്ചു തീർക്കും: കെഎൻ ബാലഗോപാൽ

ഒക്ടോബർ 11 നാണ് വൈശാഖ് അടക്കം അഞ്ച് സൈനികർ പൂഞ്ചിൽ കൊല്ലപ്പെട്ടത്. കൊട്ടാരക്കര സ്വദേശിയായ വൈശാഖിന്റെ സഹോദരിക്കാണ് ജോലി നൽകുക. വീട് നിർമ്മിക്കാനെടുത്ത ലോൺ അടക്കം സർക്കാർ അടച്ചു തീർക്കും.

Samayam Malayalam 27 Oct 2021, 11:04 pm

ഹൈലൈറ്റ്:

  • ലോൺ തുകയായ 27 ലക്ഷം രൂപ സർക്കാർ അടച്ചു തീർക്കും
  • സഹോദരിക്ക് ജോലി നൽകും
  • വിദ്യാർത്ഥിനിയാണ് വൈശാഖിന്റെ സഹോദരി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kn balagopal
കൊല്ലപ്പെട്ട വൈശാഖ്, ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കൊട്ടാരക്കര സ്വദേശിയായ വൈശാഖിന്റെ സഹോദരിക്കാണ് ജോലി നൽകുക. വീടു വയ്ക്കുന്നതിനും മറ്റുമായി എടുത്ത വായ്പകൾ സർക്കാർ അടച്ചു തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും: റോഷി അഗസ്റ്റിൻ
"കാശ്മീരിലെ പൂഞ്ചിൽ ഭീകരവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച കൊട്ടാരക്കര സ്വദേശിയായ സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകാനും, വീടു വയ്ക്കുന്നതിനും മറ്റുമായി വിവിധ ബാങ്കുകളിൽ നിന്നും വൈശാഖ് എടുത്തിട്ടുള്ള വായ്പകൾ അടച്ചു തീർക്കാൻ വേണ്ടിവരുന്ന തുകയായ 27 ലക്ഷത്തിലധികം രൂപ അനുവദിച്ച നൽകാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു." മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഒക്ടോബർ 11 നാണ് വൈശാഖ് അടക്കം അഞ്ച് സൈനികർ പൂഞ്ചിൽ കൊല്ലപ്പെട്ടത്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ-ബീന ദമ്പതികളുടെ മകനാണ് വൈശാഖ്. വിദ്യാർത്ഥിനിയായ ശിൽപ്പയാണ് സഹോദരി. അഞ്ച് വർഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റിൽ വൈശാഖ് ജോലിക്കു ചേർന്നത്.

കപ്പലണ്ടിക്ക് എരിവില്ല; കൊല്ലം ബീച്ചിൽ കൂട്ടത്തല്ല്; നിരവധിപ്പേർക്ക് പരിക്ക്
ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമത്തിൽ നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കമുള്ള സൈനികർ കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്