കൊല്ലം: എൽഡിഎഫ് സ്ഥാനാർഥി എം.എ ആരിഫ് ആലപ്പുഴയിൽ ജയിക്കുമെന്ന് ഉറപ്പിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആനയോട് ആട് മത്സരിക്കുന്നത് പോലെയാണ് ആലപ്പുഴയിൽ ആരിഫിനോട് കോൺഗ്രസ് മത്സരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ആരിഫ് ജയിച്ചില്ലെങ്കിൽ താൻ തല മൊട്ടയടിച്ച് കാശിക്കു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ ആരിഫ് ജയിച്ച് കഴിഞ്ഞിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ കോൺഗ്രസുകാർ സമുദായത്തെ വേട്ടയാടാൻ തുടങ്ങിയിട്ട് ഏറെ കാലമായി. അടൂർ പ്രകാശ് അവിടെ മത്സരിക്കുമെന്ന് കേട്ട്. അത് ആത്മഹത്യക്ക് തുല്യമാണ്. ഒരു കോൺഗ്രസുകാരനും ഇനി ആലപ്പുഴയിൽ നിന്ന് പാർലമെന്റിലേക്ക് പോകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബിജെപി കേന്ദ്രത്തിൽ വലിയ ഒറ്റകക്ഷിയാകും എന്നാൽ അവർ ഭരണം ഉറപ്പിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.