ആപ്പ്ജില്ല

കൊവിഡിന് കുപ്പിവെള്ളം മന്ത്രിച്ച് വ്യാജചികിത്സ; കൊച്ചിയിൽ സ്ത്രീ അറസ്റ്റിൽ

കൊവിഡിന് കുപ്പിവെള്ളം മന്ത്രിച്ച് ഓതി വ്യാജചികിത്സ നടത്തിയ കൊച്ചി ചേരാനല്ലൂര്‍ സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തൃശൂരിൽ മോഹനൻ വൈദ്യരരെയും സമാന സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Samayam Malayalam 19 Mar 2020, 2:38 pm
Samayam Malayalam Coro


കൊച്ചി: കൊച്ചിയിൽ കൊവിഡിന് കുപ്പിവെള്ളം മന്ത്രിച്ച് ഓതി വ്യാജചികിത്സ നടത്തിയ സ്ത്രീ അറസ്റ്റിൽ. ചേരാനല്ലൂര്‍ സ്വദേശിനി ഹാജിറയെയാണ് പോലീസ് പിടികൂടിയത്. രോഗിയാണെന്ന് വ്യാജേന പറഞ്ഞെത്തിയ ആൾക്ക് കുപ്പിവെള്ളം മന്ത്രിച്ച് ഓതി നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read: കൊവിഡ് 19: ദിവ്യബലിയിൽ 15 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് അങ്കമാലി അതിരൂപത

അതേസമയം തൃശൂരിൽ കൊവിഡിന് വ്യാജചികിത്സ നടത്തിയ മോഹനൻ വൈദ്യരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പട്ടിക്കാട് സെൻ്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിൽ പോലീസിൻ്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജചികിത്സ നടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Also Read: പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ കണ്ണൂർ കോർപറേഷനിൽ ബജറ്റ് അവതരിപ്പിച്ചു

കൊവിഡ് 19 രോഗം അടക്കം ഏതു രോഗവും ചികിത്സിച്ച ഭേദമാക്കാമെന്നായിരുന്നു മോഹൻ വൈദ്യരുടെ വാഗ്ദാനം. രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ടിലെ സഞ്ജീവനി ആയുര്‍ സെന്ററില്‍ ചികിത്സയുണ്ടാകുമെന്നും അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഡിഎംഒയുടെ നേതൃത്വത്തില്‍ രായിരത്ത് ഹെറിറ്റേജിൽ റെയ്ഡ് നടത്തിയത്.

Also Read: 'ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകും'; പ്രതിരോധാഹ്വാനവുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്