ആപ്പ്ജില്ല

സ്ത്രീവിരുദ്ധ പരാമർശം; മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ഇത്തരക്കാരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ കേരളത്തിന് കഴിയണം. മുല്ലപ്പള്ളി മാപ്പ് പറയണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Samayam Malayalam 1 Nov 2020, 10:36 pm
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
Samayam Malayalam Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ |TOI


Also Read: ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി, ഖേദം പ്രകടിപ്പിച്ചു

മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ നീചമായ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ആവശ്യപ്പെട്ടു.

ഇത്തരക്കാരെ നിലയ്ക്കു നിർത്താൻ രാഷ്ട്രീയ കേരളത്തിന് കരുത്തുണ്ടാകണം. കേരള പിറവി ദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടത്തുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാൽ പോലും അനുവദിക്കരുതെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

Also Read: കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞെന്നത് യാഥാര്‍ത്ഥ്യം; ബിജെപിയ്‌ക്കെതിരെ സിപിഎം- കോണ്‍ഗ്രസ് കൂട്ടുകെട്ട് അനിവാര്യമാണെന്ന് ഉമ്മന്‍ ചാണ്ടി

ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. യുഡിഎഫ് വഞ്ചനാദിനം സംസ്ഥാന തല ഉദ്ഘാടനത്തിനിടെ സംസാരിക്കവെയാണ് സ്ത്രീകളെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്