ആപ്പ്ജില്ല

കോഴിക്കോട് വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തു

ജനുവരി 30-നാണ് പീഡനം നടന്നതെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്.

Samayam Malayalam 26 Apr 2018, 11:57 am
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. അയല്‍വാസി ഉള്‍പ്പെടെയുള്ള ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പറയുന്നത്.
Samayam Malayalam download (1).


ജനുവരി 30-നാണ് പീഡനം നടന്നതെങ്കിലും കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മാനസികമായി തകര്‍ന്ന യുവതി പിന്നീടാണ് വിവരം ഭര്‍ത്താവിനോട് പറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. നടപടിയെടുക്കുന്നതില്‍ പോലീസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്