ആപ്പ്ജില്ല

മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം; നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പോലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

TNN 20 Jan 2018, 12:16 pm
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി ദിലീപ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിലെ 'സ്ത്രീ ശബ്ദ'മാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിക്കാട്ടുക. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു .
Samayam Malayalam woman voice in memmory card dileep starts new battle
മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദം; നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ്


മെമ്മറികാര്‍ഡ് തരണമെന്ന ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയാല്‍ അതിലെ 'സ്ത്രീശബ്ദം' എന്ന തുമ്പുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് ഒരുങ്ങുന്നതെന്നാണ് സൂചന. മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പോലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓണ്‍ ചെയ്യൂ...' എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം.മെമ്മറികാര്‍ഡിലെ ഈ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നു.മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ ഏറെ ദൂരം മുന്നോട്ടുപോകാമെന്ന കണക്കുകൂട്ടലിലാണ് ദിലീപെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്