ആപ്പ്ജില്ല

വീട്ടമ്മയെ കൊന്നത് മകന്‍റെ സുഹൃത്തെന്ന് പോലീസ്

പണം മോഷ്ടിക്കാനായി വീട്ടമ്മയെ കൊലപ്പെടുത്തിയത് മകന്റെ സുഹൃത്ത്

Samayam Malayalam 25 Sept 2018, 2:29 pm
കറ്റാനം: ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. കണ്ണനാംകുഴിയിൽ മാങ്കൂട്ടത്തിൽ സുധാകരന്റെ ഭാര്യ തുളസി(48)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുളസിയുടെ മകന്റെ കൂട്ടുകാരൻ കേസിൽ പിടിയിലായി. കഴിഞ്ഞ 22 നാണ് തുളസി മരിച്ചത്.
Samayam Malayalam crime


സംഭവത്തിൽ വെട്ടിക്കോട് മുകുളയ്യത്ത് പുത്തൻവീട്ടിൽ ജെറിൻ രാജു(19) ആണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ജെറിൻ മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയിരുന്നു.അലമാരിയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാൻ ജെറിൻ നടത്തിയ ശ്രമത്തിനിടെയാണ് തുളസി കൊല്ലപ്പെട്ടത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തുളസി കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്