ആപ്പ്ജില്ല

അലക്കിക്കൊണ്ടിരിക്കെ വീട്ടമ്മ ഭൂമി താഴ്ന്ന് അപ്രത്യക്ഷയായി; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ

അലക്കിക്കൊണ്ടിരുന്ന സ്ഥലത്തു നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടിട്ടുണ്ട്.

Samayam Malayalam 10 Dec 2020, 10:43 pm
ഇരിക്കൂർ: ഇരിക്കൂറിനടുത്ത് ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് അടുത്ത വീട്ടിലെ കിണറ്റിൽ വീണു. പത്ത് മീറ്റർ മാറിയുള്ള അയൽവാസിയുടെ കിണറ്റിലാണ് വീണത്. 25 കോൽ ആഴമുള്ള കിണറ്റിലാണ് വീണതെങ്കിലും വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. ഗവ എൽപി സ്കൂളിനു സമീപത്തെ ഉമൈബ (42) യാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച 12 മണിക്കാണ് സംഭവം.
Samayam Malayalam irikkur news
സ്ഥലത്തുണ്ടായ ഗർത്തം


വീടിന്റെ പിന്നാമ്പുറത്ത് തുണിയലക്കുകയായിരുന്നു ഉമൈബ. പെട്ടെന്ന് ചവിട്ടി നിന്ന ഭൂമി താഴുകയും പത്ത് മീറ്റർ മാറിയുള്ള കിണറ്റിൽ വീഴുകയുമായിരുന്നു. വീടിനു പിന്നിൽ നിന്നും കിണറ്റിലേക്ക് ഒരു തുരങ്കുവും രൂപപ്പെട്ടിട്ടുണ്ട്. ഇരുമ്പ് ഗ്രില്ലുകൊണ്ട് മൂടിയിരുന്ന കിണറ്റിൽ നിന്നും കരച്ചിൽ കേട്ടെത്തിയ അയൽവാസി ഒച്ചവെച്ച് ആളുകളെ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരും മട്ടന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്നാണ് വീട്ടമ്മയെ രക്ഷിച്ചത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഉമൈബയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്