ആപ്പ്ജില്ല

മകളുടെ വിവാഹത്തിനിടെ തീകൊളുത്തിയ അമ്മ മരിച്ചു

വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സുനിത വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

TNN 1 Jul 2016, 12:11 pm
കോവളം: മകളുടെ വിവാഹ ചടങ്ങിനിടെ ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കോവളം പൂങ്കുളത്ത് വയലിൻകര വീട്ടിൽ തുളസിയുടെ ഭാര്യ സുനിത(37) ആണ് മരിച്ചത്.
Samayam Malayalam women commited suicide in kovalam
മകളുടെ വിവാഹത്തിനിടെ തീകൊളുത്തിയ അമ്മ മരിച്ചു


വ്യത്യസ്ത സമുദായത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു സുനിതയുടെ മകള്‍. എന്നാൽ ഇരു വീട്ടുകാരുടേയും സമ്മതപ്രകാരം ഇവരുടെ വിവാഹം നിശ്ചയിച്ചു.വ്യാഴാഴ്ച്ച രാവിലെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ വെച്ച് വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സുനിത വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്