ആപ്പ്ജില്ല

അഭിമന്യുവിന്‍റെ കൊലയാളികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ

പ്രതികളെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ചിരിക്കുന്നതായും സംശയമുണ്ട്.

Samayam Malayalam 16 Jul 2018, 10:20 am
കൊച്ചി: അഭിമന്യുവിന്‍റെ കൊലയാളികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നത് കാമ്പസ് ഫ്രണ്ട്, എസ്‌ഡി‌പിഐ സംഘടനകളിലെ സ്‌ത്രീകൾ ആണെന്നാണ് ഏറ്റവും പുതിയ വിവരം. ഫോണിലൂടെയാണ് ഇവര്‍ വിവരങ്ങൾ കൈമാറുന്നതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Samayam Malayalam അഭിമന്യുവിന്‍റെ കൊലയാളികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ
അഭിമന്യുവിന്‍റെ കൊലയാളികൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നത് സ്‌ത്രീകൾ


പ്രതികൾ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി പോലീസ് സംശയിക്കുന്നു. ഈ സംശയത്തിന്മേലാണ് സംസ്ഥാനത്തെ എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പോലീസ് പരിശോധനകൾ രാത്രിയടക്കം ശക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രതികളെ മറ്റെവിടെയെങ്കിലും മാറ്റി പാർപ്പിച്ചിരിക്കുന്നതായും സംശയമുണ്ട്.

എസ്‌ഡിപിഐ ബന്ധമുള്ള പുരുഷൻമാരും പോലീസ് നിരീക്ഷണത്തിലാണ്. ഇത് വ്യക്തമായതിനെ തുടർന്നാണ് വിവരക്കൈമാറ്റത്തിനായി സ്ത്രീകളെ ഒപ്പം കൂട്ടിയിരിക്കുന്നത്. സ്ത്രകളുടെ പേരിലെടുത്ത സിമ്മുകളാണ് പ്രതികൾ ഉപയോഗിക്കുന്നതെന്നാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്