ആപ്പ്ജില്ല

നടൻ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

നടന്റെ വിവാദ പ്രസംഗത്തിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു

Samayam Malayalam 12 Oct 2018, 9:04 pm
തിരുവനന്തപുരം: കൊല്ലം തുളസിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. ചവറയിൽ എൻഡിഎ ലോങ്ങ് മാർച്ചിൽ വിവാദ പ്രസംഗം നടത്തിയ നടനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ശബരിമലയിലെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നാണ് നടൻ കൊല്ലം തുളസി ഇന്ന് പ്രസംഗിച്ചത്. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയച്ചു കൊടുക്കണമെന്നായിരുന്നു കൊല്ലം തുളസി പ്രസംഗിച്ചത്.
Samayam Malayalam kollam thulasi



ശബരിമല വിഷയത്തിൽ വിധി പുറപ്പെടുവിച്ച ജഡ്ജിമാർ ശുഭൻമാരാണെന്നും കൊല്ലം തുളസി പറഞ്ഞു. എൻഡിഎയുടെ ശബരിമല സംരക്ഷണ ചവറയിൽ എത്തിയപ്പോഴായിരുന്നു കൊല്ലം തുളസിയുടെ കൊലവിളി പ്രസംഗം. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയാണ് ശബരിമല സംരക്ഷണ യാത്ര നയിച്ചിരുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കൊല്ലം തുളസിയുടെ കൊലവിളി പരാമർശം. അടുത്തകാലത്താണ് കോൺഗ്രസ് വിട്ട് തുളസീധരൻ നായർ എന്ന കൊല്ലം തുളസി ബിജെപിയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്നു കൊല്ലം തുളസി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്