ആപ്പ്ജില്ല

മിഷണറീസ് ഓഫ് ജീസസിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്.

Samayam Malayalam 15 Sept 2018, 8:10 pm
തിരുവനന്തപുരം: പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പടം പ്രചരിപ്പിച്ചവർക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. പീഡന കേസുകളിലെ ഇരകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് നിയമം. അത് ലംഘിച്ചമിഷണറീസ് ഓഫ് ജീസസിനെതിരെ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. നിയമസ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മാതൃകാപരമായ നടപടി കൈക്കൊള്ളണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
Samayam Malayalam M C Josephine


പ്രസിദ്ധീകരിക്കുമ്പോൾ തിരിച്ചറിയും വിധം പടം നൽകിയും മിഷണറീസ് ഓഫ് ജീസസ് ഉത്തരവാദിയായിരിക്കില്ല എന്ന അറിയിപ്പോടെയാണ് വാർത്താകുറിപ്പിനൊപ്പം ചിത്രം പ്രസിദ്ധീകരിച്ചത്. കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ടതിനെതിരെ സഹോദരൻ വൈക്കം ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. അതിനിടെ, കേസ് അന്വേഷണം പൂർത്തിയായ ശേഷം മാത്രം ഇതിൽ ഇടപെടാമെന്ന് അഖിലേന്ത്യ കത്തോലിക്ക മെത്രാൻ സമിതി(സിബിസിഐ ) അറിയിച്ചു. അന്വേഷണത്തിൽ ഇടപെടാനോ ബിഷപ്പ് രാജി വെക്കണമെന്ന് അഭിപ്രായപ്പെടാനോ സിബിസിഐക്ക് കഴിയില്ല. അന്വേഷണം പൂർത്തിയായ ശേഷം കെസിബിസി നിലപാട് അറിയിക്കുമെന്നും സിബിസിഐ വക്താവ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്