ആപ്പ്ജില്ല

ലോക ടൂറിസം ദിനം; സ‍‍‍‍ഞ്ചാരികള്‍ക്കായി ഒരുങ്ങി പ്രളയാനന്തര കേരളം

ലോകത്തെ സ്വാഗതം ചെയ്ത് കേരളം

Samayam Malayalam 27 Sept 2018, 6:13 pm
പ്രളയക്കെടുതി കേരളത്തിന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചത് നിസാരമായിട്ടല്ലായിരുന്നു. നമ്മുടെ പുഴകളും മലകളും കലുഷിതമായ ചിത്രം നമുക്ക് വിശ്വാസിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ ആ ചിത്രങ്ങളെല്ലാം ഇന്ന് നമ്മള്‍ അതിജീവനം എന്ന കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റി വരച്ചിരിക്കുകയാണ്.
Samayam Malayalam kerala 1


ഇന്ന് ലോക ടൂറിസം ദിനം. മൂന്നാറിലെ നീലക്കുറിഞ്ഞിയും കുട്ടനാട്ടിലെ ഹൗസേബോട്ടുകളും ടൂറിസ്റ്റുകള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനത്തേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് സര്‍ക്കാറും ജില്ലാ വൃത്തങ്ങളും.

ദൈവത്തിന്‍റെ സ്വന്തം നാട് പ്രളയത്തില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചത് ടൂറിസം മേഖലയില്‍ വലിയൊരു ആഘാതമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, വാഗമണ്‍, വയനാട്, എന്നിവയും കായലോര കേന്ദ്രങ്ങളായ കുമരകം, ആലപ്പുഴ, കൊച്ചി എന്നിവയും നിശ്ലേഷം തകര്‍ന്നിരുന്നു. നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ പല സഞ്ചാരികളും ഒറ്റപ്പെട്ടിരുന്നു.

പ്രളയാനന്തര കേരളം സ‍‍ഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങി. മൂന്നാറില്‍ വിവധ ഭാഗങ്ങളിലായി ഏഴായിരത്തോളം ഹോട്ടല്ർ‍ മുറികളാണുള്ളത്. ഇവയില്‍ 25 ശതമാനം മാത്രമാണ് ബുക്കിംഗ് ആയിട്ടുള്ളത്. വ്യത്യസ്തമായ പാക്കേജുകളിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.

വിനോദ സഞ്ചാരമേഖലയിലൂടെ സര്‍ക്കാറിന് കഴിഞ്ഞ വര്‍ഷം 35,000 കോടി രൂപയോളം ലഭിച്ചിരുന്നു. 1.47 കോടി ആഭ്യന്തര യാത്രക്കാരും 11 ലക്ഷത്തോളം വിദേശികളുമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെത്തിയത്.

പ്രകൃതി ദുരന്തങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ടൂറിസം നയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് വേണമെന്ന അഭിപ്രായമാണ് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായൊരു ടൂറിസം മോഡലിനെയാണ് ഇനി കേരളം പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്