ആപ്പ്ജില്ല

കേരളത്തിലെ പ്രളയം ലോകം കണ്ട ഏറ്റവും വലിയ ദുരന്തം

54 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്

Samayam Malayalam 2 Dec 2018, 8:49 am
ജനീവ: ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളത്തിലെ പ്രളയമെന്ന് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട്. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു. ലോകത്ത് ആൾനാശം സംഭവിച്ച ദുരന്തങ്ങളിൽ കേരളത്തിലെ പ്രളയം ഒന്നാമതും സാമ്പത്തിക നഷ്ടത്തിൽ നാലാമതും ആണ്. 14 ലക്ഷം പേർ സംസ്ഥാനത്ത് ഭാവനരഹിതരായി എന്നും വ്യാഴാഴ്‌ച പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam kerala flood 2


കേരളത്തിലെ പ്രളയത്തിൽ 223 പേർ മരിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കണക്ക് പ്രകാരം 483 പേർ മരിച്ചിട്ടുണ്ട്. 30000 കോടി രൂപയുടെ നഷ്ടമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 20000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജാലകമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ലോക ബാങ്കും യുഎന്നും സംസ്ഥാനത്തിന് 30000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട് ചെയ്തത്. ജപ്പാൻ, കൊറിയ, നൈജീരിയ എന്നിവിടങ്ങളിൽ ഉണ്ടായ പ്രളയവും പാകിസ്ഥാനിൽ ഉണ്ടായ ഉഷ്‌ണതരംഗവുമാണ് കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ ദുരന്തങ്ങൾ. 16807 വീടുകൾ സംസ്ഥാനത്ത് പൂരണംയും തകർന്നു. 391484 കുടുംബങ്ങളെ പ്രളയം ബാധിച്ചുവെന്നുമാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്